വളരെ ഏറെ ഹ്രദയ വേദനയോടെയാണ് അന്ന് ഞാൻ അവിടെ നിന്നത് . പതുക്കെ ബാബുവിനോട് ആ കാര്യം പറഞ്ഞു . അയാൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് തന്നെ നോക്കി, പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി .
അപ്പോഴെല്ലാം അവൾ അവിടെ തന്നെ ഉണ്ടായിരുന്നു , കടയുടെ ഒരു ഓരത്ത് , എനിക്ക് അങ്ങോട്ട് നോക്കുവാൻ ഉള്ള ധൈര്യം ഇല്ല എന്നു തന്നെ വേണം പറയാൻ , ഇല്ല! എല്ലാം ഉപേക്ഷിച്ചതാണ് , ഹ്രദയം പറിച്ച് എറിയുന്ന വേദനയോടെയാണെങ്കിലും ......
അറിയില്ല ... ചിലപ്പോൾ അവളും എന്റെ ഒരു നോട്ടം പ്രതീക്ഷിക്കുന്നുണ്ടാകാം ... ഒരു പക്ഷെ അവളേയും കൂട്ടി പോയിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നേക്കാം
മനസ്സ് ഏകാഗ്രമാക്കി നോക്കി ... ചിന്തയിൽ വേറെ പലതും മനപ്പൂർവ്വം വരുത്തി നോക്കി ... പറ്റുന്നില്ല ... എത്രത്തോളം മറക്കാനും വെറുക്കാനും നോക്കുന്തോറും .... ആ ഓർമകൾ മാത്രം മനസ്സിൽ വരുന്നു ...
പറ്റുന്നില്ല .. ആരും കാണാതെ പതുക്കെ അവളെ ഞാൻ ഇടം കണ്ണിട്ട് നോക്കി ... എന്റെ ഹ്രദയമിടിപ്പ് കൂടി കൂടി വരുന്നു... അവളും എന്നെ തന്നെ നോക്കി നിൽക്കുന്നു എന്ന് തോന്നി ..... മനസ്സിൻ ചിന്തകൾ കാടു കയറാൻ തുടങ്ങി ... അപ്പോഴതാ ഒരു ഇളം കാറ്റ് അവളുടെ മേനിയിൽ തൊട്ട് തഴുകി വന്നു .. ആ മാദക സുഗന്ധം എന്നെപ്പോലുള്ള ഒരാളെ കൊതിപ്പിക്കാൻ മതിയാവോളം ആയിരുന്നു
പിന്നെ ഒന്നും ചിന്തിക്കാൻ സമയം കൊടുത്തില്ല .. രണ്ടും കൽപ്പിച്ച് ഞാൻ അകത്തേക്ക് കയറി എന്നിട്ട് പറഞ്ഞു - - - ബാബുവേട്ടാ ചപ്പാത്തി cancelled.... മൂന്നു പൊറോട്ടാ ........
No comments:
Post a Comment