ദീര്‍ഘമായ ഒരു കോട്ടുവാ ഇട്ടു ഉറക്കം ഉണര്‍ന്നു. വലം കൈ മുഖത്തിനു നേരെ ഉയര്‍ത്തി പതിവ് വന്ദനം ….
“കരാഗ്രേ വസതെ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലെ സ്ഥിത ഗൌരി
പ്രഭാതേ കര ദര്ശനം ”
മെല്ലെ തിരിഞ്ഞു ഖടികാരമാകുന്ന എന്‍റെ മോബിലിലെക്ക് നോക്കി ...........….. എന്‍റെ ഈശ്വരാ , പഴനി ആണ്ടവ……..സമയം 08: 00 AM. ഒരു നല്ല ഞായറാഴ്ച ആയിട്ട് ഞാന്‍ അര മണിക്കൂര് നേരത്തെ എഴുന്നേറ്റിരിക്കുന്നു.
കൈ കാല്‍ കഴുകി , പല്ലു തേച്ചു നേരെ അടുക്കളയില്‍ . ഫ്ലാസ്കില്‍ അവിടെ ചായ ഉണ്ടാക്കി വച്ചിട്ടുണ്ടാകും അമ്മ. എന്‍റെ സ്ഥിരം ഒരു നാഴി ഗ്ലാസ് ഉണ്ട് ഏകതെശം 10 – 200 ml കൊള്ളും അതില്‍. പിന്നെ ചായയുമായ് നേരെ പത്രങ്ങളിലേക്ക്.
പത്രം കയ്യില്‍ എടുത്തതും കണ്ടത് പ്രശ്നങ്ങള്‍ . ഇറ്റലി ക്കെ അടുത്ത് എവിടെയോ കേബിള്‍ മുറിഞ്ഞു ഇന്‍റര്‍നെറ്റ് തടസ്സപെട്ടിരിക്കുന്നു ………..എല്ലായിടത്തും ഇന്‍റര്‍നെറ്റ് തടസ്സം ……… ഭഗവാനെ കഞ്ഞി കുടി മുട്ടിയോ?? ഇല്ല ഭാഗ്യത്തിന് ഇന്ത്യയുടെ പേരു ആ ലിസ്റ്റില്‍ ഇല്ല.
അതാ തൊട്ടപ്പുറത്ത് മറ്റൊരു പ്രശ്നം വെസ്റ്റ് ബംഗാളില്‍ പക്ഷി പനി…..........ഇന്ത്യ – പാക് പ്രശ്നങ്ങള്‍,... മുല്ലപെരിയാര്‍ പ്രശ്നം …….. ഹൊ ഈ പ്രശ്നങ്ങളില്‍ നിന്നു രക്ഷപെടാന്‍ പേജുകള്‍ വേഗം മറിച്ചു…..................…..ഹ്മ്മം രക്ഷയില്ല ശ്രിലങ്കന്‍ യുദ്ധവും താണ്ടി ഞാന്‍ ചരമ പേജ് എത്തിയപ്പോഴേക്കും ഒരു കാര്യം മനസ്സിലായി ………കാലത്തെ എഴുന്നേറ്റു ആദ്യം ചെയ്യേണ്ട ജോലി അല്ല ഈ പാരായണം എന്ന് !!!!!!!!!
പത്രത്തില്‍ നിന്നു രക്ഷ നേടി വെറുതെ പുറത്തേക്ക് നോക്കി ….അവിടെ അതാ മുട്ടന്‍ അടി നടക്കുന്നു …..ഇന്നലത്തെ കൂലിയെ ചൊല്ലി മേസ്തിരിയും തൊഴിലാളിയും തമ്മില്‍ തര്‍ക്കം…..വിഷയം 50 രൂപ കുറവിനെ ചൊല്ലി …..തര്‍ക്കം തെറി വിളിയിലേക്ക് നീണ്ടപ്പോള്‍ , ഞാന്‍ പതുക്കെ ഉള്‍വലിഞ്ഞു .
നേരെ ചെന്നു ഭക്ഷണം കഴിക്കാന്‍ ഇരുന്നു …. കുളിച്ചിട്ടു വാടാ , അകത്തു നിന്നു അച്ഛന്‍ ആണ് . വന്ന അതെ സ്പീഡില്‍ പിന്നെ കുളിക്കാന്‍ . വിശപ്പിന്‍റെ കാഠിന്യം കൊണ്ടോ എന്തോ , എല്ലാം വളരെ പെട്ടന്നായിരുന്നു , തല മുഴുവന്‍ തോര്‍ത്തിയോ എന്ന് നിശ്ചയം ഇല്ല , വീണ്ടും പാത്രത്തിനു മുന്നില്‍ .
നൂല്പിട്ടും പിന്നെ ഒരു കൂട്ടാനും . കൂട്ടാന്റെ പേരു ഇപ്പോഴും ഒരു രഹസ്യം ആണ് ……….ഉണ്ടാക്കുന്ന ആള്‍ക്കും അറിയില്ല , കഴിക്കുന്ന ആള്‍ക്കും അറിയില്ല ……ചോദിച്ചാല്‍ പറയും ഇതു ഒരു മലേഷ്യന്‍ ഡിഷ് ആണ് എന്ന് ……… പേരു എന്തായാലും നമുക്കു വിശപ്പ് തീര്‍ന്നാല്‍ മതി.
ഓഹ് ഇന്നു ക്രിക്കറ്റ് ഉള്ള ദിവസം ആണ്ണല്ലോ, റ്റിവീ പെട്ടി ഓണ്‍ ആക്കി , കേബിള്‍ ന്റെ ആ വള്ളി ചരട് , റ്റിവീ യുടെ മൂട്ടില്‍ കുത്തി …………രക്ഷയില്ല ……..വെള്ളയും കറുപ്പും നിറഞ്ഞ കുറെ കുത്തുകള്‍ ഓടി കളിക്കുന്നു, പിന്നെ കൂട്ടിനു കര കര ശബ്ദവും . ഇന്നു ദിവസം ശരിയല്ല. ഞാന്‍ ഓര്‍ത്തു
അങ്ങിനെ നമ്മള്‍ തൊട്ടു കൊടുക്കരുത് ….വെറുതെ ഇരിക്കാം ….അതിന് ഇനി ആരുടേയും അനുവാദം വാങ്ങേണ്ടല്ലോ അങ്ങിനെ ഉമ്മറത്തെ നാല്‍ക്കാലിയില്‍ ഇരിക്കുമ്പോള്‍ ഒരാഴ്ച്ചതേ പ്രശ്നങ്ങളുടെ ഭാണ്ടക്കെട്ടുമായി അമ്മ വരുന്നു …..എടാ മോനേ സാധനമ്ങള്‍ തീര്‍ന്നു , കടയില്‍ പോയി ഒക്കെ വാങ്ങി വരണം , ലൈറ്റുകള്‍ കത്തുന്നില്ല നീ ഒന്നു നോക്ക് …..കല്യാണലോചനകള്‍ വരുന്നു എന്താ ചെയ്യണ്ട്ടെയ്???
ഈശ്വര ഇപ്പോഴേ സമാധാനം ഇല്ല , ഇനി ഉള്ള സമാധാനം കളയാന്‍ ഞാന്‍ ഇല്ല , ഈ പ്രശ്നങ്ങളുടെ കൂമ്പാരത്തില്‍ നിന്നു രക്ഷപെട്ടെക്കാം ….ഒരു ഷര്‍ട്ട് അഴയില്‍ കിടക്കുന്നുണ്ട് . അത് വേഗം എടുത്തു ഇട്ടു കൂടെ രണ്ടു മാസം ആയി കിടക്കുന്ന ഒരു ജീന്‍സും .
പുറത്തിറങ്ങി ….അതാ അയല്വക്കതും എന്തൊക്കെയോ പ്രശ്നങ്ങള്‍ , ചര്‍ച്ചകള്‍ ...... ഇടക്കെ ശബ്ദം ഉയരുന്നു ….വേണ്ടാ ഇനി അത് എന്തെണെന്നു അറിഞ്ഞിട്ടു ഒരു നേട്ടവും ഇല്ല …….വീണ്ടും ഒന്നു രണ്ടു കിലോമീറ്റര്‍ നടന്നു , കൂട്ടുകാര്‍ അവിടെ ഉണ്ടാകും , അവിടെ പോയി കുറച്ചു നേരം കത്തി വച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിയുമല്ലോ ……പോകുന്ന വഴി പരിചയക്കാര്‍ പറഞ്ഞു ….എടാ ഇന്നു ഹര്‍ത്താല്‍ ആണ് ….ഓഹ് ഹര്‍ത്താല്‍ ആണ് പോലും , ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ കാരെ ആണ് ഹര്‍ത്താല്‍ കാട്ടി പേടിപ്പിക്കുന്നേ……ആഴ്ചയില്‍ ഏഴ് ദിവസമേ ഉള്ളൂ എണ്ണ വിഷമത്തില്‍ നടക്കുന്നവരാനിവിടെ....…കാരണം ഏഴ് ഹര്‍ത്താലിനെ അപ്പൊ സ്കോപേ ഉള്ളൂ അല്ലോ .
ചുവപ്പുകാര്‍ കാവിക്കാരെ തല്ലുന്നു , കാവിക്കാര്‍ ചുവപ്പുകരെ തല്ലുന്നു , അത് കഴിഞ്ഞാല്‍ പച്ചക്കാര്‍ ഈ രണ്ടു പേരെയും തല്ലുന്നു …..അങ്ങിനെ കൊണ്ടും കൊടുത്തും ഹര്‍ത്താല്‍ ആഘോഷിച്ചും കഴിയുന്നു …..അതിനിടയില്‍ ഇട്ടു വീഴുന്ന ചോരയും കാത്തു വേറെയും ചെന്നായ്ക്കള്‍..... ഇതൊന്നുമില്ലെന്കില്‍ , വെറുതെ ഒരു ബോര്‍ അടി മാറ്റാന്‍ ഹര്‍ത്താല്‍ നെ സ്കോപെ ഉണ്ടോ എന്ന് ചിന്തിക്കുന്നവര്‍ ..
ഹര്‍ത്താല്‍ ദിവസം ഇപ്പൊ ആഘോഷം ആണല്ലോ …..തലേന്ന് തന്നെ ഇറച്ചി കട , ബെവെരജസ് കോര്‍പറേഷന്‍ എല്ലാം റെക്കോര്‍ഡ് വില്‍പ്പന ആയിരിക്കും .
ജംഗ്ഷനില്‍ ചെന്നപോ അവിടെ ഹര്‍ത്താല്‍ ആഘോഷം ഒന്നാം പടി കഴിഞ്ഞ ചിലര്‍ ലോക കാര്യങ്ങളെ പട്ടി ചര്ച്ച തുടങ്ങിയിരിക്കുന്നു ……..ക്യൂബ , പോളണ്ട് , അമേരിക്ക , റഷ്യ …..എല്ലാം ഉണ്ട് , പക്ഷെ നമ്മുടെ നാടിനെ പറ്റി എയ്യ്ഹെയ് ഒരു ചര്‍ച്ചയുമില്ല……ചര്‍ച്ച മൂത്ത് വിഷയം മദ്യപാനതിന്റെ ഗുണഗണങ്ങളെ പറ്റി ആയി ……..”ഡെയിലി രണ്ടു എണ്ണം നല്ലതാണത്രെ, എന്നോട് ഒരു ഡോക്ടര്‍ പറഞ്ഞതാ ” – മുകളിലേക്ക് പാസ്പോര്‍ട്ട് ശരി ആകാറായ ഒരു ജീവന്‍ പറയന്നു . സോഷ്യലിസം കാണണമെങ്കില്‍ ഇങ്ങോട്ട് വരൂ , മദ്യപ്ക്കുന്നവരുടെ അടുത്ത് – മറ്റൊരു ജീവന്‍.
അതാ കുറേ ബൈക്കിന്റെ ശബ്ധം…..കോളേജ് പിള്ളേര്‍ ആണ് , കയ്യിലുള്ള കാശ് മുടക്കി , നല്ലൊരു ബൈക്ക് കോലം കെടുത്തി പെയിന്റ് അടിച്ച് കൊണ്ടു പോകുന്നു , ഉള്ള സൈലെന്സിര്‍ എടുത്തു കളഞ്ഞു താന്‍ വരുന്നതു നാട്ടുകാര്‍ അറിയണം എന്ന് നിര്ഭന്ധം ഉള്ളവര്‍ …. ഹര്‍ത്താല്‍ അവരും ആഘോഷിച്ചു കഴിഞ്ഞു എന്ന് ആ പോക്ക് കണ്ടാല്‍ ഉറപ്പ്.
ഈ സമയം ആയപ്പോഴേക്കും , പന്ന്ട് സന്ധ്യക്കെ ഇറങ്ങിയിരുന്ന പാമ്പുകള്‍ , ഇപ്പോഴിതാ കാലത്തു തന്നെ ഇറങ്ങിയിരിക്കുന്നു . റോഡില്‍ നീണ്ടു നിവര്‍ന്നു ……..ഹര്‍ത്താല്‍ ആഘോഷം ആത്മാവ് ക്ഷനനെരത്ത് നഷ്ടപെടുത്തിയ ചിലര്‍ ……….ബോധം വരുമ്പോള്‍ എഴുന്നേറ്റു പോകുമായിരിക്കാം .
ആത്മാവ് നഷ്ടപെട്ടാല്‍ , പിന്നെ ആ ശരീരത്തിന്റെ വില ഏതെന്നു അറിയണമെങ്കില്‍ ഈ കാഴചകള്‍ കാണണം …..ഒരല്‍പം പുഞ്ചിരിയോടെ ആണെന്കിലും സത്യം മനസിലാകാന്‍ ഇതു ഉപകരിക്കും . ദൈവത്തിന്‍റെ സ്വന്തം നാട്……..!!!!!!
വീട്ടില്‍ പ്രശ്നം , നാട്ടില്‍ പ്രശ്നം , ലോകത്താകെ പ്രശ്നം ……ഭഗവാനെ നീ തന്നെ തുണ . അമ്പലത്തിലേക്ക് പോയേക്കാം ......….പഴയ ഒരു ജീന്‍സ് ആണ് വേഷം എന്ത് ചെയ്യും , സാരമില്ല പുറത്തു നിന്നു തൊഴുതെക്കാം.
ഭഗവാനെ , തേവരേ ……….മഹാദേവാ കാത്തു രക്ഷിക്കണേ ………”വിളക്കിനോന്നും കണ്ടില്ലല്ലോ ” പുറകില്‍ നിന്നു ആരോ വിളിക്കുന്നു .....…. ആഹ് ഞാന്‍ ഇവിടെ ഇല്ലായിരുന്നു …….ഞായറാഴ്ചകളില്‍ മാത്രമെ വരാറുള്ളൂ അത് കൊണ്ടു വിളക്കിനു വരാന്‍ കഴിഞ്ഞില്ല . എല്ലാം ഭംഗി ആയിട്ട് നടന്നല്ലോ അല്ലെ ? - ഞാന്‍ പറഞ്ഞു
ഇതു ചോദിച്ച പാടെ പഴയ പ്രശ്നങ്ങളുടെ ബാണ്ടാക്കെട്ടു അഴിയാന്‍ തുടങ്ങി …..” ഒന്നും പഴയ പോലെ നടക്കുനില്ല മോനേ …..വൈകുന്നേരങ്ങളില്‍ വിളക്ക് വക്കാന്‍ ആളെ കിട്ടാനില്ല , ഭജനക്കെ പണ്ടത്തെ പോലെ പാടാന്‍ കുട്ടികള്‍ ഇല്ല ….
ഭഗവാന് വിളിക്ക് പറ്റുമെങ്കില്‍ സമയത്തിന് വക്കും , ഇല്ലെങ്കില്‍ സൌകര്യം ഉള്ളപ്പോള്‍ വക്കും , എണ്ണ കൊടുത്താല്‍ സൌകര്യം ഉണ്ടെങ്കില്‍ വിളക്കില്‍ ഒഴിക്കും , പൂ കൊണ്ടു കൊടുത്താല്‍ നമ്മള്‍ കാണ്‍കെ ഒരു മൂലയ്ക്ക് ഏറിയും ..................…..ആര്ക്കും ഭവത് സേവെയില്‍ താത്പര്യം ഇല്ല , എല്ലാവരും ഇപ്പൊ സേവ പനതിനോട് ആണ് …….അമ്പലം ഇപ്പോള്‍ കാശുണ്ടാക്കാന്‍ മാത്രം ഉള്ളതാണല്ലോ ..........................................കലി കാലം അല്ലാണ്ട് എന്താ പറയാ ………..!!!
മറുപടി ഒന്നും പറയാതെ ഒന്നു ചിരിച്ചിട്ട് ഞാന്‍ അവിടെ നിന്നു മടങ്ങി …..പോകുന്ന വഴിയില്‍ ഞാന്‍ ഒന്നേ പ്രാര്ത്തിച്ചുള്ളൂ ഭഗവാനെ , നിന്നെ നീ തന്നെ കാത്തു കൊള്ളനേ
2 comments:
കൊള്ളാം, വേലുവിന്റെ ജീവിതം അത്ര മോശം അല്ല കേട്ടോ. പിന്നെ ഭഗവാന്‍, അത് ഞാന്‍ സമ്മതിച്ചു!
“കരാഗ്രേ വസതെ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലെ സ്ഥിത ഗൌരി
പ്രഭാതേ കര ദര്ശനം ”..
ennum cheyyarundo... ? interesting .. i will also start doing it tomorrow onwards..I used to do earlier, but u reminded me :)
Post a Comment