കണ്ടുകൊണ്ടിരിക്കുന്നതോന്നുമേ അല്ല സത്യം
കേട്ടുകൊണ്ടിരിക്കുന്നതോന്നുമെയില്ല പരമാര്‍ത്ഥം
കണ്ടതും കേട്ടതും അറിയുന്ന മാനുഷാ
നീ അറിഞ്ഞതോന്നുമെയല്ല ഈ പ്രപഞ്ചം
നെഞ്ഞകങ്ങള്ക്കുള്ളില് ഊട്ടി ഉറക്കും സ്വപ്നങ്ങള്‍ക്ക്
ഹേ മിത്രമേ, അറിയുക നീയല്ലതിന് അധികാരി
കണ്ടതും കേട്ടതും അറിയുന്ന മാനുഷാ
നീ അറിഞ്ഞതോന്നുമെയല്ല ഈ പ്രപഞ്ചം
സ്വന്തമാണെന്ന് നിനച്ച മനസ്സുകല്ല്ക്കുടമ നീയല്ല
ബന്ധമാണെന്നു നിനച്ച മനസ്സുകള്‍ക്കും ഉടമ നീ അല്ല
ദൈവത്തിന് വിക്രിതികള്‍ ഇനിയും ഇതു പോലെ
മാനുഷാ നീ അറിഞ്ഞതല്ലയീ പ്രപഞ്ചം
ബന്ധുക്കള്‍ ശത്രുക്കള്‍ ആയി മാറുന്ന നിമിഷത്തില്‍
ശത്രുക്കള്‍ ബന്ധുക്കള്‍ ആയി മാറുന്ന കാലത്തില്‍
ജീവിത പരമാര്‍ത്ഥം അറിയാത്ത മൂദ്ധര്
വ്യസനതിനു കൂട്ടായി വ്യഥ കാലങ്ങള്‍ നീക്കുന്നു
കണ്ടതെ സത്യമല്ലന്നറിയാതെ
സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്നു ചിലര്‍
കണ്ടതും കേട്ടതും ഒന്നുമേയല്ല സത്യം
മാനുഷാ നീ അറിഞ്ഞതല്ലയീ പ്രപഞ്ചം
സുരനിന് മായകള്‍ അറിയാത്ത മൂദ്ധനെ
പരമാര്‍ത്ഥം ഏതെന്ന് അറിഞ്ഞവനെ
ലോകം വിളിക്കുന്നു ഭ്രാന്തനെന്നു
ജീവിത തോണിയില്‍ ഒഴുക്കുന്ന ജീവന്
കൂട്ടുമില്ല സഹയാത്രികനില്ല
ഏകനാനേകനാനേകനാനു നീ
ജീവിത യാത്രയില്‍ നീ ഏകനാണ്
**********************************************
Kandukondirikkunnathonnume illa satyam
Kettukondirikkunnathonnumeyilla Paramaartham
Kandathum kettathum ariyunna Maanusha
Nee arinjathonnumeyilla ee Prapancham
Nenjakangalkkullil ooty urakkam swapnangalkku
Hey mitrame, ariyuka neeyallathin adhikaari
Kandathum kettathum ariyunna Maanusha
Nee arinjathonnumeyilla ee Prapancham
Swanthamaanennu ninacha manassukalkkudama neeyalla
Bandhamaanennu ninacha manassukalkkum udama nee alla
Daivathin vikrithikal iniyum ithu pole
Maanushaa nee arinjathallayee prapancham
Bandhukkal shatrukkal aayi maarunna nimishathil
Shatrukkal bandhukkal aayi maarunna nimishathil
Jeevidha paramaartham ariyaatha moodar
Vyasanathinu koottayi vyadha kaalangal neekkunnu
Kandate satyamallannariyaathe
Swapnangal neythu koottunnu chilar
Kandathum kettathum onnumeyalla satyam
Maanushaa nee arinjathallayee prapancham
Suranin maayakal ariyaatha moodane
Paramaartham ethennu arinjavane
Lokam vilikkunnu braanthanennu
Jeevitha thoniyil ozhukkunna jeevanu
Koottumilla sahayaatrikanilla
Ekanaanekanaanekanaanu nee
Jeevitha yaatrayil nee ekanaanu
2 comments:
Bhai
MaTikkaathe dhaaraaLam ezhuthoo K ttO
:-)
Upasana
http://thanimalayalam.org/index.jsp
i liked it
Post a Comment