നിലാവിന്റെ സ്വം സ്വത്വമേ
നിശയുടെ പ്രാണന്റെ സംഗീതമേ
ഈ പ്രണയത്തിൻ കാവ്യ സുഗന്ധമേ ....
നിശാഗന്ധി പുഷ്പമേ
നിലാവിന്റെ സ്വം സ്വത്വമേ ......
വിടരുവാൻ വിതുമ്പി നീ നാളേറെ കാത്തതും പിന്നെ
ഇല തൻ തുമ്പിൽ നിന്നും പൊട്ടിയാ പൊൻ മൊട്ടുകളും
രാത്രിയുടെ യാമങ്ങൾ ഏറെ പൊഴിഞ്ഞിട്ടാ അർദ്ധരാവിൽ നീ പൊഴിച്ച സുഗന്ധവും ....
അറിഞ്ഞില്ല ബ്രഹ്മകമലമേ ... നീ നിശാ
തൻ രാജ്ഞി ആണെന്നതും ......
കാത്തിരുന്നതും ഈ നേരത്തിനു എന്നതും
നിശയും നിശാഗന്ധിയും ഇണ ചേർന്ന യാമത്തിന് കൂട്ടായി നാഗരും നിശാചാരികളും ...
രാത്രി എങ്ങോ പോയി മറഞ്ഞു .. സൂര്യ കിരണങ്ങൾ മേദിനി തേടിയെത്തി
കേവലം ഒരു രാത്രി ആയുസ്സിന്റെ ഈ പ്രണയത്തിൻ തിരശീല വീണുവല്ലോ
കാലം അനിഷേധ്യമാം തിരശീല തീർത്തു വച്ചു
കണ്ടു ..അതാ ഇതളുകൾ മാത്രമായി ഈ ധരണിയിൽ
കഴിഞ്ഞ രാവിന്റെ രാജ്ഞിയെ ഞാൻ
കാത്തിരിക്കുന്നു വീണ്ടും ആ നിശയും നിശാഗന്ധിയും ഒന്നു ചേരുന്നതിനായി
കാത്തിരിക്കുന്നു വീണ്ടും ആ നിശയും നിശാഗന്ധിയുടെ പുനഃ സംഗമത്തിനായി .....
No comments:
Post a Comment