ഇരുള് മൂടികിടക്കും കര്കിടക മാസം
കരിമുകില്‍ പരന്നിടും വിണ്ചക്രവാളം
വെന്പ്രഭ തൂകാന്‍ പൊന്ചന്ദ്രനില്ലല്ലോ,
വെള്ളി കൊലുസാകാന് താരകങ്ങള്‍ ഇല്ലല്ലോ
എന്‍ മനസ്സിന് സമാനം ഈ മാനവും
മനസ്സില്‍ ഇരുട്ടായി കുറെ പാഴ്ചിന്തയും
ആസുര ഭാവം പൂണ്ടെന്‍ മനസ്സും
ആസുര ലക്ഷണം കാട്ടി ശരീരവും
നാളേറെയായി നീ നിന്നെതിരിഞ്ഞു നോക്കിയിട്ടും
നാളേറെയായി നീ നിന്നെ മറന്നു പോയിട്ടും
നിന് മനസാക്ഷിയെ നിന്നില്‍ നിന്ന് വേര്പെടുതിയിട്ടും
ലഹരിക്ക് കൂട്ടായി നീ സര്‍വം വിസ്മരിച്ചിട്ടും
ഒരു ക്ഷണികമെങ്കിലും തന്നെ നേരത്തെ
ഒരു പിടി തെറ്റുകള്‍ക്കും മുമ്പേ തന്നെ
നിന്നിലെ നിന്നെ തിരിച്ചരിന്ജീടുക മാനുഷ
തമസ്സിന് മറക്കുട ദൂരെ കളയുക
നിന്നിലെ പ്രകാശവും നീ തന്നെ സോദരാ
നിന്നിലെ തമസ്സും നീ തന്നെ ആണോര്ക്കുക
തമസ്സിനെ ആളിപടര്ത്തും ലഹരിയാകാതിരിക്കുക
സ്വയം പ്രകാശിപ്പിക്കും അറിവായിതീരുക .
പഞ്ഞ കര്കിടകം ഒഴിഞ്ഞു പുത്താണ്ട് വന്നൂ
ചിങ്ങമാസ പുലരിയില്‍ പ്രകൃതി തിളങ്ങി നിന്നൂ
അസുരനെ ചവിട്ടിത്താഴ്ത്തുന്നു പാതാളതിലെക്കും
ഒരു പുതുസൂര്യന്‍ ഉദിക്കുന്നു എന്‍ മനസ്സിലേക്കും .